വടകര :(https://vatakara.truevisionnews.com/) കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സബ്ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വടകര ജില്ലാ ആശുപത്രി പരിസരത്ത് 'വിദ്യാഭ്യാസ ചർച്ചാവേദി' സംഘടിപ്പിച്ചു.
കെ.എസ്.ടി.എ. സംസ്ഥാന നിർവാഹകസമിതി അംഗം വി.പി. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പുതിയ അധ്യയന രീതികളെക്കുറിച്ചും ചർച്ചാവേദിയിൽ സജീവമായ സംവാദങ്ങൾ നടന്നു.
സബ്ജില്ലാ പ്രസിഡൻ്റ് വി.കെ. ഷിജി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നിഷ, വി.പി. സന്ദീപ്, വി.പി. നിത, പി.പി. മനോജ്, മിത്തു തിമോത്തി തുടങ്ങിയവർ ചടങ്ങിയിൽ സംസാരിച്ചു.
കെ.എസ്.ടി.എ. സബ്ജില്ലാ സമ്മേളനം ശനിയാഴ്ച ഡയറ്റ് ഹാളിൽ വെച്ച് സമാപനം നടക്കും. സംസ്ഥാന കമ്മിറ്റി അംഗം ടി. റജില സമ്മേളനം ഉദ്ഘാടനം ചെയ്യും
KSTA organized 'Education Discussion Forum'













































